---
title: "കോഴിക്കോട് കൂത്താളിയില്‍  മരിച്ച വീട്ടമ്മക്ക് തലക്കും, വാരിയെല്ലിനും ക്ഷതം ; മകന്‍ പൊലീസ് പിടിയില്‍"
english_title: "Housewife who died in Koothali, Kozhikode had head and rib injuries; son in police custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307345/Housewife who died in Koothali, Kozhikode had head and rib injuries; son in police custody"
published_at: "2025-08-08T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689632fef0bdd_1000832561.jpg"
keywords: []
---

# കോഴിക്കോട് കൂത്താളിയില്‍  മരിച്ച വീട്ടമ്മക്ക് തലക്കും, വാരിയെല്ലിനും ക്ഷതം ; മകന്‍ പൊലീസ് പിടിയില്‍

> **Lead Summary:** പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ യാണ് മരിച്ചത്.

## Article Content

പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ യാണ് മരിച്ചത്.

രാത്രിയില്‍ മകന്‍ മദ്യലഹരിയില്‍ വീട്ടില്‍ വന്ന് കയറുകയും അമ്മയുമായി വാക്കുതര്‍ക്കമുണ്ടാകുകയും അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു എന്നും തലയ്ക്ക് ക്ഷതമേറ്റ മാതാവ് മരിക്കുകയുമാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

അമ്മ വീണ് പരുക്കുപറ്റിയെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും അയല്‍വാസികളോട് മകന്‍ ആവശ്യപ്പെട്ടു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തലയ്ക്കും വാരിയെല്ലിന് ഏറ്റ ക്ഷതവും കണ്ട് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവര മറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. കസ്റ്റഡിയില്‍ എടുത്ത മകനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307345/Housewife who died in Koothali, Kozhikode had head and rib injuries; son in police custody)